ABOUT US



GUPS HIDAYATHNAGAR 

KASARAGOD


മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം.ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. നെല്ല് ,തെങ്ങു , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു .

സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങുന്നത് .കൂടിയാലോചനകൾക്കു ശേഷം ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള സ്ഥലം കണ്ടെത്തുകയും തൊട്ടടുത്ത കാട്ടിൽ നിന്നും മരങ്ങൾ കൊണ്ടുവന്ന് ഷെഡ്ഡുണ്ടാക്കി .കൃത്യമായി പറഞ്ഞാൽ 1968ൽ വിദ്യാലയം ആരംഭിച്ചു . കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്നും വന്ന അധ്യാപകർ ആണ് ആദ്യകാലത്തെ അധ്യാപകർ . അവർക്കുവേണ്ട താമസ സൗകര്യം ഒരുക്കികൊടുത്തിരുന്നത് ഇവിടുത്തെ നാട്ടുകാരാണ് . പിന്നീട് ഓഫീസ് ഉൾപ്പെടുന്ന നല്ല ഒരു കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുകയും തുടർന്ന് രണ്ട് കെട്ടിടങ്ങൾ കൂടി ഡി പി ഇ പി നിർമിച്ചു നൽകി. ഇന്ന് യൂ പി ക്ലാസുകൾ (1988 മുതൽ ) നടക്കുന്നത് ഇവിടെയാണ് . കഴിഞ്ഞ വര്ഷം മുതൽ എൽ കെ ജി , യു കെ ജി ക്ലാസ്സുകളും തുടങ്ങി .

  • HEAD MISTRESS   : CLARAMMA JOSEPH
  • PTA PRESIDENT    :  JALEEL